ഫ്രാങ്കോയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍ വരാനിരിക്കുന്നതേയുള്ളു; നിരാഹാരമവസാനിപ്പിച്ച് കന്യാസ്ത്രീകള്‍

കന്യസ്ത്രീയെ പീഡിപ്പിച്ച മുന്‍ ജലന്‍ന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്‌റ്റോടെ നിരാഹാര സമരം പിന്തവലിച്ചെന്ന് സമരസമിതി
ഫ്രാങ്കോയ്‌ക്കെതിരെ കൂടുതല്‍ പരാതികള്‍ വരാനിരിക്കുന്നതേയുള്ളു; നിരാഹാരമവസാനിപ്പിച്ച് കന്യാസ്ത്രീകള്‍

കൊച്ചി: കന്യസ്ത്രീയെ പീഡിപ്പിച്ച മുന്‍ ജലന്‍ന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്‌റ്റോടെ നിരാഹാര സമരം പിന്തവലിച്ചെന്ന് സമരസമിതി. ശനിയാഴ്ച രാവിലെ കന്യാസ്ത്രീകള്‍ എത്തിയ ശേഷം ഭാവിപരിപാടികള്‍ പ്രഖ്യാപിക്കും. ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍ വരാനിരിക്കുന്നതേയുള്ളുവെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. കേസില്‍ സഭാനേതൃത്വം കുറ്റകരമായ മൗനമാണ് പുലര്‍ത്തുന്നതെന്ന് സിസ്റ്റര്‍ അനുപമ കുറ്റപ്പെടുത്തി. ഇനിയെങ്കിലും സഭ മൗനം വെടിയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവുമായി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ എട്ടിനാണ് നിരാഹാര സമരം ആരംഭിച്ചത്. കേരളം ഏറ്റെടുത്ത സമരം 14ാം ദിവസം പിന്നിടുമ്പോളാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

നാടകീയ സംഭവ വികാസങ്ങള്‍ക്ക് ശേഷമാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. മൂന്നുദിവസം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച ഉച്ചയോടെ അററസ്റ്റ് നടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും വൈകുന്നേരം എട്ടുമണിയ്ക്കാണ് പൊലീസ് അറസ്റ്റ് സ്ഥിരീകരിച്ചത്. ഫ്രാങ്കോയ്‌ക്കെതിരെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോട്ടയം എസ്പി വ്യക്തമാക്കി. ബലാല്‍സംഗക്കുറ്റം സംശയാതീതമായി തെളിഞ്ഞു, കന്യാസ്ത്രീയുടെ പരാതി ശരിയാണെന്നും പൊലീസ് വിശദീകരിച്ചു.  കുറ്റം സമ്മതിച്ചോയെന്ന് ഇപ്പോള്‍ പറയില്ലെന്നും എസ്പി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com