കൊല്ലം; സിപിഎം- സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. കൊല്ലം പത്തനാപുരത്താണ് സംഭവമുണ്ടായത്. രാത്രിയോടെ സിപിഎം- സിപിഐ പ്രവര്‍ത്തകര്‍ നടുറോഡില്‍ തമ്മില്‍ത്തല്ലുകയായിരുന്നു. പൊലീസുദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്.
ആക്രമണത്തിനിടെ പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും ഇരുപാര്‍ട്ടി പ്രവര്‍ത്തകരും തല്ലിത്തകര്‍ത്തു. സ്ഥലത്ത് രാത്രി വൈകിയും സംഘര്‍ഷാവസ്ഥ തുടര്‍ന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലീസുദ്യോഗസ്ഥരെ സ്ഥലത്ത് നിയോഗിച്ചു. എന്താണ് പ്രശ്നത്തിന് പ്രകോപനമായതെന്നതില് ഇതുവരെ വ്യക്തതയില്ല. പ്രാദേശിക പ്രശ്നങ്ങളാണ് തമ്മില്‍ത്തല്ലിന് കാരണമെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ