കായംകുളം; സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ എന്ജിന് തീ പിടിച്ച് കാര്‍ കത്തി നശിച്ചു. കായംകുളം ദേശീയപാതയില്‍ എംഎസ്എം കോളേജിന് സമീപമായിരുന്നു സംഭവം. അപകടത്തില്‍ ആളപായമില്ല. മുട്ടക്കല്‍ ഷിബുവിന്റെ ഉടമസ്ഥതയിലുള്ള മാരുതി 800 കാറാണ് കത്തി നശിച്ചത്.
രാവിലെ പത്ത് മണിയോടെയാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോള്‍ എന്ജിന് ഭാഗത്ത് നിന്നും പുക ഉയരുകയും തുടര്‍ന്ന് ആളി കത്തുകയുമായിരുന്നു. ഉടനെ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്. കാറിന്റെ എന്ജിന് ഭാഗം പൂര്‍ണമായും കത്തിനശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ