ലോക്സഭ തെരഞ്ഞെടുപ്പ് : ഇടതുമുന്നണി നേതൃയോ​ഗം ഇന്ന് ; പ്രതിഷേധവുമായി ജെഡിഎസ്, സംസ്ഥാന സമിതി യോ​ഗം വൈകീട്ട്

ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഇടതുമുന്നണി നേതൃയോ​ഗം ഇന്ന് എകെജി സെന്ററിൽ ചേരും. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.  കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജനതാദള്‍ എസിന് ഇത്തവണ സീറ്റ് ഉണ്ടാകില്ലെന്ന കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കും. 

സി പി ഐ ഇതര കക്ഷികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് സി പി എം അറിയിച്ചിട്ടുണ്ട്. ജനതാദൾ എസിന്‍റെ ഒരു സീറ്റുകൂടി ഏറ്റെടുത്താണ് സിപിഎം ഇത്തവണ 16 സ്ഥാനാർത്ഥികളെ നിർത്തുന്നത്. സിപിഐക്ക് നാലു സീറ്റുകളാണ് നൽകിയിട്ടുള്ളത്. 

അതേസമയം സീറ്റ് നിഷേധിച്ചതിൽ ജെഡിഎസ് കടുത്ത അതൃപ്തിയിലാണ്.  സ്വന്തം നിലയ്ക്ക്  സ്ഥാനാർത്ഥികളെ നിർത്തുമെന്നും നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ ജനതാദള്‍ എസിന്‍റെ സംസ്ഥാനസമിതി യോഗം വൈകിട്ട് ചേരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com