തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്ന ആദ്യപരാതി കോടിയേരിക്ക് എതിരെ; പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്തിയെന്ന് ആര്‍എസ്പി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആര്‍എസ്പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി
തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്ന ആദ്യപരാതി കോടിയേരിക്ക് എതിരെ; പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്തിയെന്ന് ആര്‍എസ്പി

കൊല്ലം: യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആര്‍എസ്പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. പരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിക്കുന്ന ആദ്യ പരാതിയാണിത്. തെരഞ്ഞെടുപ്പ്െ വിജ്ഞാപനം വന്നശേഷം ഞായറാഴ്ച കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിനൊപ്പം കോടിയേരി മാധ്യമങ്ങളോട് നടത്തിയ പ്രതികരണമാണ് പരാതിക്കിടയാക്കിയത്.

 'സഖാവ് ബാലഗോപാല്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും. അപ്പുറത്തുള്ള സ്ഥാനാര്‍ത്ഥിയെ ഇപ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് മനസിലായിട്ടുള്ളതാണ്. ഏത് സമയത്തും ബിജെപിയിലേക്ക് പോകാന്‍ പറ്റുന്ന ഒരാളെയാണ് യുഡിഎഫ് ഇവിടെ നിറുത്തിയിരിക്കുന്നത്.' ഇതായിരുന്നു കോടിയേരിയുടെ പ്രതികരണം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബാലഗോപാലിന്റെ പ്രേരണയിലാണ് കോടിയേരി ഇങ്ങനെ പറഞ്ഞതെന്നാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച കോടിയേരിക്കും ബാലഗോപാലിനുമെതിരെ നടപടി വേണമെന്നാണ് ആര്‍എസ്പിയുടെ ആവശ്യം.നീചമായ വ്യക്തിഹത്യയാണ് പ്രേമചന്ദ്രനെതിരെ സിപിഎം ആസൂത്രിതമായി നടത്തുന്നതെന്ന് ആര്‍എസ്പി കേന്ദ്ര സെക്രട്ടേറിയറ്റംഗം ഷിബു ബേബിജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സിആര്‍ മഹേഷിനെ പരാജയപ്പെടുത്താനും സിപിഎം ഉപയോഗിച്ചത് ഇതേ തന്ത്രമാണ്. പ്രേമചന്ദ്രന്റെ ജനകീയതയെ നേരിടാന്‍ കഴിയാത്തതിനാലാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ പ്രേമചന്ദ്രന്‍ വിജയിക്കുമെന്നും ഷിബു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com