കരമനയിലെ അനന്ദു കൊലക്കേസ്; അന്വേഷണം ചെന്നൈയിലേക്ക്; കേസിൽ പത്ത് പ്രതികളെന്ന് പൊലീസ്

കരമന തളിയിൽ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ചെന്നൈയിലേക്ക്
കരമനയിലെ അനന്ദു കൊലക്കേസ്; അന്വേഷണം ചെന്നൈയിലേക്ക്; കേസിൽ പത്ത് പ്രതികളെന്ന് പൊലീസ്

തിരുവനന്തപുരം: കരമന തളിയിൽ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ചെന്നൈയിലേക്ക്. കരമന തളിയിൽ വച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന അനന്ദു ഗിരീഷിനെ മറ്റ് രണ്ട് ബൈക്കുകളിൽ എത്തിയ യുവാക്കളാണ് തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയത്. 

കേസിൽ പത്തോളം പ്രതികളുള്ളതായി പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ പൊലീസ് പിടികൂടിയിരുന്നു. ബാലു, റോഷൻ എന്നിവരാണ് പിടിയിലായത്. തുടർച്ചയായി രണ്ട് മണിക്കൂറോളം അനന്ദുവിനെ മർദിച്ചതായി പ്രതികൾ മൊഴി നൽകി. അനന്ദുവിനെ ആശുപത്രിയിലെത്തിക്കുന്നത് സംബന്ധിച്ച് അക്രമികൾ തമ്മിൽ വാക്കേറ്റമുണ്ടായതായും സൂചനയുണ്ട്. 

കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിന് കാരണം. അനന്ദുവിനെ കരമന ദേശീയപാതക്ക് സമീപമുള്ള കുറ്റിക്കാട്ടിൽ കൊണ്ടുവന്ന് മൃഗീയമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്. 

അനന്ദുവിന്റെ ദേഹമാസകലം മുറിവുള്ളതായി പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞിരുന്നു. തലയിലും കൈയിലുമായി ആഴത്തിലുള്ള അഞ്ചോളം മുറിവുകളുണ്ട്. തലയോട്ടി തകർന്നതായും റിപ്പോർട്ടിലുണ്ട്. ഈ മുറിവുകളാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്നാണ് നി​ഗമനം. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ യാവാക്കളാണ് ക്രൂരമായ കൊലപാതകം ചെയ്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com