പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍; മാതാപിതാക്കള്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ്

വിവരം അറിഞ്ഞിട്ടും മാതാപിതാക്കള്‍ ഇക്കാര്യം പുറത്തുപറഞ്ഞിരുന്നില്ല.
പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍; മാതാപിതാക്കള്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത സഹോദരികളായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. തിരുവനന്തപുരം, കുളത്തൂര്‍ സ്വദേശി സുചിത്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുമ്പ പൊലീസ് അറസ്റ്റ് ചെയ്ത സുചിത്രനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടികളുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്ന ഇയാള്‍ മാതാപിതാക്കള്‍ ഇല്ലാത്ത നേരത്താണ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നത്. എന്നാല്‍ വിവരം അറിഞ്ഞിട്ടും മാതാപിതാക്കള്‍ ഇക്കാര്യം പുറത്തുപറഞ്ഞിരുന്നില്ല. 

ഒടുവില്‍ ചൈല്‍ഡ് ലൈന്‍ വഴിയാണ് പീഡനവിവരം പുറത്തായത്. വിവരം മറച്ചുവച്ചതിന് മാതാപിതാക്കള്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com