വോട്ടിങ് യന്ത്രത്തിനെതിരെ പരാതി നൽകിയ വോട്ടർക്കെതിരെ കേസ്; ക്രമക്കേട് ആരോപിക്കുന്നവർ തെളിയിക്കണമെന്ന് ടിക്കാറാം മീണ 

ടെസ്റ്റ് വോട്ടിൽ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കേസെടുത്തത്
വോട്ടിങ് യന്ത്രത്തിനെതിരെ പരാതി നൽകിയ വോട്ടർക്കെതിരെ കേസ്; ക്രമക്കേട് ആരോപിക്കുന്നവർ തെളിയിക്കണമെന്ന് ടിക്കാറാം മീണ 

തിരുവനന്തപുരം: വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച വോട്ടർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. വോട്ട് ചിഹ്നം മാറി പതിയുന്നെന്ന് പരാതിപ്പെട്ട വോട്ടർ‌ക്കെതിരെയാണ് കേസ്. ടെസ്റ്റ് വോട്ടിൽ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കേസെടുത്തത്. 

പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151-ാം ബൂത്തിലെ വോട്ടർ എബിനെതിരെയാണ് കേസ്. ഉദ്യോ​ഗസ്ഥരുടെയും പോളിങ് ഏജന്റുമാരുടെയും സാന്നിധ്യത്തിലായിരുന്നു ടെസ്റ്റ് വോട്ട്. 

വോട്ടിങ്ങിൽ ക്രമക്കേട് ആരോപിക്കുന്നവർ അത് തെളിയിച്ചില്ലെങ്കിൽ കേസെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയി‌ച്ചു. പരാതികൾ പ്രിസൈഡിങ് ഓഫീസർ എഴുതി വാങ്ങണമെന്നും പരാതി തെറ്റെന്ന് തെളിഞ്ഞാൽ പരാതിക്കാരനെതിരെ കേസെടുക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com