സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ്, ആശങ്ക 

രാവിലെ കൃത്യം ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിവരെ നീളും
സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ്, ആശങ്ക 

കൊച്ചി: സംസ്ഥാനത്ത് 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രണ്ട് കോടി 61ലക്ഷം വോട്ടര്‍മാരാണ് പോളിങ് ബൂത്തുകളിലേക്കെത്തുന്നത്. രാവിലെ കൃത്യം ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിവരെ നീളും.

മോക് പോളിങ്ങിനിടെ പലയിടത്തും വോട്ടിങ് യന്ത്രത്തില്‍ തകരാറ് കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പല ജില്ലകളിലും വൈദ്യുതിതടസ്സം നേരിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കാസര്‍കോട്, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളില്‍ പല ബൂത്തുകളിലും വോട്ടിങ് യന്ത്രം തകരാറിലായി.

എറണാകുളം ജില്ലയിലെ പോളിങ് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തി. കൊല്ലം ജില്ലയിലെ ബൂത്തുകളില്‍ വിവി പാറ്റ് മെഷീനുകള്‍ തകരാറില്‍ ആയതായും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും വോട്ടെടുപ്പ് കുറ്റമറ്റ രീതിയില്‍ നടത്തുമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

227സ്ഥാനാര്‍ത്ഥികളാണ് കേരളത്തില്‍ നിന്ന് ജനവിധി തേടുന്നത്.24,970പോളിങ് ബുത്തുകളിലാണ് വിധിയെഴുത്ത്. മാവോയിസ്റ്റ് ഭീഷണിയടക്കമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അരലക്ഷത്തിലേറെ പൊലീസുകാരും കേന്ദ്രസേനയുമാണ് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്തെ പോളിങ് ബൂത്തുകളിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com