രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; നിലമ്പൂരും കവളപ്പാറയും സന്ദർശിക്കും 

വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളും രാഹുൽ ഗാന്ധി സന്ദർശിക്കും
രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; നിലമ്പൂരും കവളപ്പാറയും സന്ദർശിക്കും 

മലപ്പുറം: വയനാട് എംപി രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. നാളെ വൈകിട്ട് മൂന്ന് മണിയോടെ കോഴിക്കോട് എത്തിച്ചേരുന്ന രാഹുൽ  നിലമ്പൂരും കവളപ്പാറയിലും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളും രാഹുൽ ഗാന്ധി സന്ദർശിക്കും. 

കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ വയാനട്ടിലെ മണ്ണിടിച്ചിലടക്കമുള്ള വിഷയങ്ങള്‍ രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുകയും അടിയന്തര സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേരളത്തിന് എല്ലാ സഹായവും നല്‍കാമെന്ന ഉറപ്പ് പ്രധാനമന്ത്രി നല്‍കിയതായി രാഹുലിന്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com