മലയാളി ദമ്പതികളുടെ രണ്ടര വയസ്സുകാരി മകള്‍ ദുബായിലെ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു

കണ്ണൂര്‍ സ്വദേശി ഷുജൈന്‍ മജീദിന്റെ മകള്‍ നൈസയാണ് മരിച്ചത്
മലയാളി ദമ്പതികളുടെ രണ്ടര വയസ്സുകാരി മകള്‍ ദുബായിലെ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു

ദുബായ്: ദുബായില്‍ മലയാളി ദമ്പതികളുടെ രണ്ടര വയസുകാരി മകള്‍ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ സ്വദേശി ഷുജൈന്‍ മജീദിന്റെ മകള്‍ നൈസയാണ് മരിച്ചത്. ദുബായിലെ വില്ലയിലുള്ള നീന്തല്‍കുളത്തിലാണ് കുട്ടി വീണത്. 

വെള്ളിയാഴ്ച രാത്രിയാണ് വീട്ടുകാരറിയാതെ കുട്ടി വീടിനു പുറത്തുള്ള കുളത്തില്‍ വീണത്. തുടര്‍ന്ന് ലത്തീഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ ഹോസ്പിറ്റലില്‍വെച്ച് മരണം സംഭവിക്കുകയായിരുന്നു. ഖബറടക്കം ദുബൈലുള്ള അല്‍ഖൂസ് കബര്‍സ്ഥാനില്‍ നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com