ഓവര്‍ടേക്ക് ചെയ്ത ടൂറിസ്റ്റ് ബസിന് നേരെ വെടിയുതിര്‍ത്തു; രണ്ട് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

മലപ്പുറം ഭാഗത്തേക്ക് സഞ്ചരിച്ച ബസിനെ പലതവണ വിദ്യാര്‍ത്ഥികള്‍ ഓവര്‍ടേക്ക് ചെയ്തു. ഇതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും രാമനാട്ടുകര പാലത്തില്‍ വച്ച് ബസ് മുന്നിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ഓവര്‍ടേക്ക് ചെയ്ത ടൂറിസ്റ്റ് ബസിന് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാമനാട്ടുകര മേല്‍പ്പാലത്തില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറിനെ ബസ് മറി കടന്നതാണ് തര്‍ക്കത്തിനും വെടിവയ്പ്പിനും കാരണമായത്.

മലപ്പുറം ഭാഗത്തേക്ക് സഞ്ചരിച്ച ബസിനെ പലതവണ വിദ്യാര്‍ത്ഥികള്‍ ഓവര്‍ടേക്ക് ചെയ്തു. ഇതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും രാമനാട്ടുകര പാലത്തില്‍ വച്ച് ബസ് മുന്നിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് പറയുന്നത്. 

യാത്രക്കാര്‍ ഭയന്നുപോയതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഫറോക്ക് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍സഞ്ചരിച്ച കാര്‍ കണ്ടെത്തിയതും കസ്റ്റഡിയില്‍ എടുത്തതും. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്ണാണ് വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചത്. വാടകയ്‌ക്കെടുത്ത കാറിലാണ് വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്തിരുന്നതെന്നും പൊലീസ് വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com