കാസര്‍കോഡ് വനിതാ മതിലിന് നേരെ ബിജെപി ഗുണ്ടാവിളയാട്ടം, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ്, ക്യാമറ തല്ലിത്തകര്‍ത്തു, പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു 

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാമതിലിനിടെ കാസര്‍കോഡ് സിപിഎം-ബിജെപി സംഘര്‍ഷം
കാസര്‍കോഡ് വനിതാ മതിലിന് നേരെ ബിജെപി ഗുണ്ടാവിളയാട്ടം, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ്, ക്യാമറ തല്ലിത്തകര്‍ത്തു, പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു 

കാസര്‍കോട്: നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത് നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാമതിലിനിടെ കാസര്‍കോഡ് സിപിഎം-ബിജെപി സംഘര്‍ഷം. വനിതാമതില്‍ തകര്‍ക്കാന്‍ ചിലര്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അക്രമികളെ പൊലീസ് ലാത്തി വീശിയും ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചും ഓടിച്ചു.കല്ലേറില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ക്കും ഒട്ടേറെ പൊലീസുകാര്‍ക്കും പരുക്കുണ്ട്.  മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞ അക്രമികള്‍ ക്യാമറകള്‍ അടിച്ചുതകര്‍ത്തു.

കാഞ്ഞങ്ങാടിനടുത്തു ചേറ്റുകുണ്ടിലാണു സംഭവം. ബിജെപിക്കാരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് സിപിഎം ആരോപിച്ചു. അക്രമസംഭവങ്ങളെ തുടര്‍ന്ന് വനിതാമതിലില്‍ പങ്കെടുക്കാന്‍ എത്തിയ നിരവധി സ്ത്രീകള്‍ റോഡില്‍ കുടുങ്ങി.

വനിതാമതിലിനായി അണിനിരന്നവരെ തുരത്താന്‍ ചിലര്‍ റോഡരികിലെ ഉണങ്ങിയ പുല്ലിനു തീയിട്ടതോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം. റെയില്‍വേ ട്രാക്കും ഇതിനടുത്തായിരുന്നു. പുല്ലിനും പ്ലാസ്റ്റിക്കിനും തീപിടിച്ചതോടെ പുകയുയര്‍ന്നു. വനിതകള്‍ പിന്തിരിഞ്ഞോടി. ഇതോടെ അവര്‍ക്കു നേരെ കല്ലേറുണ്ടായി. പൊലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി അക്രമികളെ ഓടിച്ചു. ഇതോടെയാണ് അക്രമികള്‍ പൊലീസിനു നേരെ തിരിഞ്ഞത്. ഒട്ടേറെ പൊലീസുകാര്‍ക്ക് സാരമായ പരുക്കേറ്റെന്നാണു വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com