ബാലഭാസ്‌കറിന്റെ മരണം: ദുരൂഹതയില്ലെന്ന പൊലീസ് വാദത്തിനെതിരെ പിതാവ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ കേസന്വേഷിണമെന്ന് ആവശ്യം

മരണത്തിൽ ദുരൂഹയുണ്ടെന്ന പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും കരുതി കൂട്ടി നടത്തിയ അപകടമെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാമെന്നും ഉണ്ണി
ബാലഭാസ്‌കറിന്റെ മരണം: ദുരൂഹതയില്ലെന്ന പൊലീസ് വാദത്തിനെതിരെ പിതാവ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ കേസന്വേഷിണമെന്ന് ആവശ്യം

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന പൊലീസ് നിലപാടിനെതിരെ പിതാവ് സി കെ ഉണ്ണി. മരണത്തിൽ ദുരൂഹയുണ്ടെന്ന പരാതിയിൽ ഉറച്ച് നിൽക്കുകയാണെന്നും കരുതി കൂട്ടി നടത്തിയ അപകടമെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാമെന്നും ഉണ്ണി പറയുന്നു. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നും ഐപിഎസ് ഉദ്യോഗസ്ഥരെ കേസ് ഏല്‍പ്പിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. 

പൊലീസ് പറയുന്ന എട്ട് ലക്ഷം രൂപയുടെ ഇടപാട് മാത്രമല്ല ഉള്ളതെന്ന് ബാലഭാസ്കർ തന്നെ പറഞ്ഞിട്ടുണ്ടെന്ന് പിതാവ് വെളിപ്പെടുത്തി. ഡ്രൈവർ അർജുൻ കൂടുതൽ കേസുകളിൽ പ്രതിയാണെന്നും ക്രിമിനൽ പശ്ചാത്തലമുള്ളയാളെ ബാലുവിനൊപ്പം വിട്ടതിൽ ദുരൂഹതയുണ്ടെന്നുമാണ് പിതാവിന്റെ ആരോപണം. ഉന്നത തലത്തിലുള്ള അന്വേഷണം ഡി ജി പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത കണ്ടെത്താനായിട്ടില്ലെന്ന പൊലീസ് റിപ്പോർട്ടിന് പിന്നാലെയാണ് വിമർശനവുമായി പിതാവ് രം​ഗത്തെത്തിയിരിക്കുന്നത്. പാലക്കാടുള്ള ആയൂര്‍വേദ ഡോക്ടറുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലഭാസ്‌കര്‍ നല്‍കിയ എട്ടുലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കിയെന്ന് ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കി. ഇതിന്റെ രേഖകള്‍ ഹാജരാക്കിയെന്നും പൊലീസ് പറയുന്നു. അപകടസമടയത്ത് വാഹനമോടിച്ച അര്‍ജ്ജുന്‍ പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറുടെ ബന്ധുവാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com