വെള്ളം കുടിക്കാനെന്ന വ്യാജേന മോഷണം; മൂന്ന് ദിവസം മുൻപ് ജയിൽ വിട്ട പ്രതി വീണ്ടും പിടിയിൽ 

വ്യാജ നമ്പർ പതിപ്പിച്ച ബൈക്കുമായാണ് ഇയാൾ എത്തിയത്
വെള്ളം കുടിക്കാനെന്ന വ്യാജേന മോഷണം; മൂന്ന് ദിവസം മുൻപ് ജയിൽ വിട്ട പ്രതി വീണ്ടും പിടിയിൽ 

മലപ്പുറം: വെള്ളം കുടിക്കാനെന്ന വ്യാജേന കടകളിൽ മോഷണം നടത്തിയ ആൾ പിടിയിൽ. കോട്ടക്കൽ സ്വ​ദേശി ഷെരീഫ് ആണ് തിരൂരിൽ അറസ്റ്റിലായത്. 

വെങ്ങാല്ലൂരിലെ അബ്ദുൾ ഖാദർ എന്നയാൾ നടത്തുന്ന കടയിൽ വെള്ളം ചേദിച്ചെത്തിയ ഷെരീഫിനെ പണം മോഷ്ടിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.വ്യാജ നമ്പർ പതിപ്പിച്ച ബൈക്കുമായാണ് ഇയാൾ എത്തിയത്. 

സമാനമായ മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായിരുന്ന ഇയാൾ മൂന്ന് ദിവസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്. കോട്ടക്കലിലെ തന്നെ മറ്റൊരു കടയിൽ മോഷണം നടത്തിയതിനാണ് ഇതിന് മുമ്പ് അറസ്റ്റിലായത്. അന്ന് ബൈക്ക് നമ്പർ പിന്തുടർന്ന് പിടികൂടിയതുകൊണ്ടാണ് ഇത്തവണ വ്യാജ നമ്പർ പതിപ്പിച്ചെത്തിയത്. മോഷണവിഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com