കാസർകോട് ബിജെപിയുടെ 20,000 വോട്ടുകൾ യുഡിഎഫിന് ; ഉണ്ണിത്താൻ 5000 വോട്ടുകൾക്ക് വിജയിക്കും ; യുഡിഎഫ് കണക്കുകൂട്ടൽ 

മുസ്ലിം വോട്ടുകളുടെ ഏകീകരണവും യുഡിഎഫിന് പ്രതീക്ഷ പകരുന്നു
കാസർകോട് ബിജെപിയുടെ 20,000 വോട്ടുകൾ യുഡിഎഫിന് ; ഉണ്ണിത്താൻ 5000 വോട്ടുകൾക്ക് വിജയിക്കും ; യുഡിഎഫ് കണക്കുകൂട്ടൽ 

കാസർകോട്: കാസർകോട്‌ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിയുടെ  20,000 വോട്ടുകൾ യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ വിജയസാധ്യതയിൽ ആശങ്കയുള്ള പ്രവർത്തകർ സിപിഎമ്മിന്റെ തോൽവി ഉറപ്പാക്കുക ലക്ഷ്യമിട്ട് രാജ്മോഹൻ ഉണ്ണിത്താന് വോട്ടു ചെയ്തു എന്നാണ് കാസർകോട്ടെ യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കാസർകോട്, മഞ്ചേശ്വരം, തൃക്കരിപ്പൂർ മണ്ഡലങ്ങളിലും കണ്ണൂർ ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലെ ചില പ്രദേശങ്ങളിലും ബിജെപി വോട്ടുകൾ ലഭിച്ചതായാണ് വിലയിരുത്തൽ.

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് തിരിച്ചടി നൽകുക കൂടി ലക്ഷ്യമിട്ട്, ഇടതുസ്ഥാനാർത്ഥിയായ കെ പി സതീഷ് ചന്ദ്രനെ ഏതുവിധേനയും തോൽപ്പിക്കണമെന്ന് ബിജെപി പ്രവർത്തകർ ചിന്തിക്കുകയും വോട്ട് രാജ്മോഹൻ ഉണ്ണിത്താന് മറിച്ചു എന്നും കണക്കൂകൂട്ടുന്നു. ഈ വോട്ടുകളുടെ കൂടി ആത്മവിശ്വാസത്തിലാണ് 5000 വോട്ടുകൾക്ക് ജയിച്ചു കയറുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതീക്ഷ പുലർത്തുന്നത്. മുസ്ലിം വോട്ടുകളുടെ ഏകീകരണവും യുഡിഎഫിന് വൻ പ്രതീക്ഷ പകരുന്നു.  കഴിഞ്ഞദിവസം നടന്ന കെപിസിസി യോഗത്തിലും കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ വിജയിക്കുമെന്ന് വിലയിരുത്തിയിരുന്നു.

72,000 വോട്ടുകൾക്ക് സതീഷ് ചന്ദ്രൻ വിജയിക്കുമെന്നായിരുന്നു വോട്ടെടുപ്പിന് ശേഷം എൽഡിഎഫിന്റെ വിലയിരുത്തൽ. എന്നാൽ 30,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇപ്പോൾ ഇടതുനേതൃത്വം അവകാശപ്പെടുന്നത്. ഈ പിന്നോക്കം പോകലിന് പിന്നിൽ ന്യൂനപക്ഷ, ബിജെപി വോട്ടുകളിലുള്ള ആശങ്കയാണെന്നും സൂചനയുണ്ട്. 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ച കെ സുരേന്ദ്രന് ലഭിച്ച വോട്ടുകൾ മുഴുവൻ ഇത്തവണ രവീശ തന്ത്രി കുണ്ടാറിന് ലഭിക്കില്ലെന്ന് പാർട്ടി നേതൃത്വം തന്നെ വിലയിരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞതവണ സുരേന്ദ്രൻ നേടിയത് ഒന്നേമുക്കാൽ ലക്ഷം വോട്ടുകളാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കാസർകോട് ലോക്സഭ മണ്ഡലത്തിൽ മൊത്തം രണ്ടു ലക്ഷം വോട്ട് പിടിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com