'പാര്‍ട്ടി പ്രവര്‍ത്തകര്‍ തീവ്രവാദത്തിലേക്ക് തിരിയുന്നത് സിപിഎം പരിശോധിക്കണം; കേസുകള്‍ അട്ടിമറിക്കുന്നത് ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കും'

തീവ്രവാദ ബന്ധമുള്ള സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍
'പാര്‍ട്ടി പ്രവര്‍ത്തകര്‍ തീവ്രവാദത്തിലേക്ക് തിരിയുന്നത് സിപിഎം പരിശോധിക്കണം; കേസുകള്‍ അട്ടിമറിക്കുന്നത് ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കും'

തിരുവനന്തപുരം: തീവ്രവാദ ബന്ധമുള്ള സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നേരത്തെയും ഇത്തരം കേസുകള്‍ അട്ടിമറിക്കപ്പെട്ടതുകൊണ്ടാണ് കേരളത്തില്‍ തീവ്രവാദം ശക്തി പ്രാപിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

ചില സിപിഎം, സിപിഐ നേതാക്കളുടെ വാക്കുകേട്ട് ഗൗരവമേറിയ തീവ്രവാദ കേസുകള്‍ അട്ടിമറിക്കുന്നത് ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കും. കേസിന്റെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കുറിപ്പിന്റെ പൂര്‍ണ രൂപം

തീവ്രവാദബന്ധമുള്ള സി. പി. എം പ്രവര്‍ത്തകരെ അറസ്റ്റുചെയ്ത പൊലീസ് നടപടി ദുര്‍ബലപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. ഏതാനും ചില സി. പി. ഐ, സി. പി. എം നേതാക്കളുടെ വാക്കുകേട്ട് ഗൗരവമേറിയ തീവ്രവാദകേസ്സുകള്‍ അട്ടിമറിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുമെന്നുറപ്പാണ്. നേരത്തെയും ഇത്തരം കേസ്സുകള്‍ അട്ടിമറിക്കപ്പെട്ടതുകൊണ്ടാണ് കേരളത്തില്‍ തീവ്രവാദം ശക്തിപ്രാപിക്കുന്നത്. കേസ്സ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുന്നതിനു പകരം പാര്‍ട്ടി പ്രവര്‍ത്തകര്‍ എങ്ങനെ തീവ്രവാദത്തിലേക്ക് തിരിയുന്നു എന്ന് പരിശോധിക്കാനാണ് സി. പി. എം നേതൃത്വം തയ്യാറാവേണ്ടത്.കേസ്സന്വേഷണം എന്‍. ഐ. എയ്ക്കു കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com