മകന്റെ കഴുത്തിൽ തുണി കെട്ടി പ്ലാവിന്റെ മുകളിൽ കെട്ടിയിട്ടു; പിതാവ് അറസ്റ്റിൽ

അമ്മയും സമീപവാസികളും ചോദിക്കാനെത്തിയപ്പോൾ മകനെ ചിരവകൊണ്ട് അടിക്കുകയായിരുന്നു ഇയാൾ
മകന്റെ കഴുത്തിൽ തുണി കെട്ടി പ്ലാവിന്റെ മുകളിൽ കെട്ടിയിട്ടു; പിതാവ് അറസ്റ്റിൽ

ആലപ്പുഴ: മദ്യലഹരിയിൽ പന്ത്രണ്ടു വയസുകാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിലായി. മകന്റെ കഴുത്തിൽ തുണി കെട്ടി മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പിതാവിനെ അറസ്റ്റു ചെയ്തത്. ചേർത്തലയിൽ ഈ മാസം മൂന്നാം തിയതിയാണ് കേസിനാസ്പ​ദമായ സംഭവം നടന്നത്.

മകന്റെ കഴുത്തിൽ തുണി ചുറ്റിക്കെട്ടിയ ശേഷം വീട്ടുമുറ്റത്തെ പ്ലാവിന്റെ മുകളിൽ കെട്ടിയിടുകയായിരുന്നു പിതാവ്. അമ്മയും സമീപവാസികളും ചോദിക്കാനെത്തിയപ്പോൾ മകനെ ചിരവകൊണ്ട് അടിക്കുകയായിരുന്നു ഇയാൾ. തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റ കുട്ടിയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഒളിവിലായിരുന്ന പ്രതിയെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. ജുവനൈൽ ജസ്റ്റിസ്, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിതാവിനെ റിമാന്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com