'ഡാങ്കെയുടെയും രണദിവെയുടെയും നാട്ടില്‍ കമ്മ്യൂണിസ്റ്റ് ധാരകള്‍ ക്ഷീണിച്ചതില്‍ ഞങ്ങളാരും ആഹ്ലാദിക്കുന്നില്ല'

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്എന്‍സിപി സേന സര്‍ക്കാറിനെ പുറത്തു നിന്നോ അകത്തുനിന്നോ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ ?
'ഡാങ്കെയുടെയും രണദിവെയുടെയും നാട്ടില്‍ കമ്മ്യൂണിസ്റ്റ് ധാരകള്‍ ക്ഷീണിച്ചതില്‍ ഞങ്ങളാരും ആഹ്ലാദിക്കുന്നില്ല'

തിരുവനന്തപുരം : മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്-എന്‍സിപി- ശിവസേന സര്‍ക്കാറിനെ പുറത്തു നിന്നോ അകത്തുനിന്നോ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ ? എന്ന് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. മഹാരാഷ്ട്രയിലെ പുതിയ സഖ്യത്തെ വിമര്‍ശിക്കുന്ന സിപിഎം പ്രവര്‍ത്തകരോടാണ് വിഷ്ണുനാഥിന്റെ ചോദ്യം. പിന്തുണയ്ക്കുന്നുണ്ട് എന്നു തന്നെയാണ്  അതിന്റെ ഉത്തരമെന്നും വിഷ്ണുനാഥ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇടതുപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കാറുണ്ട്. വിശാല അര്‍ഥത്തില്‍ അത് രാഷ്ട്രീയ ശരികളാണ്. എസ് എ ഡാങ്കെയുടെയും ബി ടി രണദിവെയുടെയും സ്വന്തം നാട്ടില്‍ ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അവസ്ഥ എന്തെന്ന് എല്ലാവര്‍ക്കുമറിയാം. പത്തോളം എംഎല്‍എമാരുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ധാരകള്‍ അവിടെ ക്ഷീണിച്ചതില്‍ ഞങ്ങളാരും ആഹ്ലാദിക്കുന്നില്ല. വിഷ്ണുനാഥ് കുറിപ്പില്‍ വ്യക്തമാക്കുന്നു.

വിഷ്ണുനാഥിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

മഹാരാഷ്ട്രയെ കുറിച്ചുതന്നെയാണ് വീണ്ടും പറയുന്നത്. ശിവസേനയുമായി എന്‍സിപിയും കോണ്‍ഗ്രസും സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള സാഹചര്യം മുന്‍പ് വിശദീകരിച്ചതാണ്. എന്നാല്‍ അതിനെ വിമര്‍ശിക്കുന്ന സിപിഎം പ്രവര്‍ത്തകരോട് ഒറ്റ ചോദ്യമേയുള്ളൂ. കോണ്‍ഗ്രസ്എന്‍സിപി സേന സര്‍ക്കാറിനെ പുറത്തു നിന്നോ അകത്തുനിന്നോ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോ ? അതിന്റെ ഉത്തരം പിന്തുണയ്ക്കുന്നുണ്ട് എന്നു തന്നെയാണ്. ഇനി അതിന് നിദാനമായ കാര്യത്തിലേക്ക് വരാം.

സഖ്യകക്ഷികളും തെരഞ്ഞെടുപ്പ് ധാരണകളും ഓരോ സംസ്ഥാനത്തും വ്യത്യസ്തമാകുന്നത് അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥയ്ക്കനുസരിച്ചാവും. ബംഗാളിലും ബീഹാറിലും തെലങ്കാനയിലും തമിഴ്‌നാട്ടിലും പലപ്പോഴും ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം തെരഞ്ഞെടുപ്പ് ഗോദയില്‍ കൈ കോര്‍ക്കുന്നത് അങ്ങനെയാണ്; അത് വിശാലമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ ശരികളാണ്. മതേതര വോട്ടുകള്‍ ഭിന്നിച്ചുപോകാതെ നോക്കാന്‍ ആവുംവിധം വിട്ടുവീഴ്ച ചെയ്യുന്ന കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും ദുര്‍ബലമായ സിപിഎമ്മിന് തെരഞ്ഞെടുപ്പ് പങ്കാളിത്തം നല്‍കുകയാണെന്ന് യെച്ചൂരിക്കും സൂര്യകാന്ത് മിശ്രയ്ക്കുമെല്ലാം അറിയാം.

അതേ നയസമീപനമാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും ഞങ്ങള്‍ സ്വീകരിച്ചത്. എസ്. എ. ഡാങ്കെയുടെയും ബി ടി രണദിവെയുടെയും സ്വന്തം നാട്ടില്‍ ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അവസ്ഥ എന്തെന്ന് എല്ലാവര്‍ക്കുമറിയാം. പത്തോളം എംഎല്‍എമാരുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ധാരകള്‍ അവിടെ ക്ഷീണിച്ചതില്‍ ഞങ്ങളാരും ആഹ്ലാദിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com