രണ്ടിലയും പോയി, ഒട്ടകവും പോയി; ഇനിയിപ്പോ പുലിയാണോ ചിഹ്നം?: കോടിയേരി 

രണ്ടിലയും പോയി, ഒട്ടകവും പോയി; ഇനിയിപ്പോ പുലിയാണോ ചിഹ്നം?: കോടിയേരി 
രണ്ടിലയും പോയി, ഒട്ടകവും പോയി; ഇനിയിപ്പോ പുലിയാണോ ചിഹ്നം?: കോടിയേരി 

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ആരെങ്കിലും ചര്‍ച്ചയാക്കിയാല്‍ സിപിഎം അതില്‍നിന്ന് ഒളിച്ചോടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല ഇപ്പോള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയമല്ലെന്ന് കോടിയേരി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

ശബരിമല വിഷയത്തില്‍ വിശ്വാസികളെ കബളിപ്പിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും ചെയ്തത്. സുപ്രീം കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം പറ്റില്ലെന്നാണ് ബിജെപി ഇപ്പോള്‍ പറയുന്നത്. പാര്‍ലമെന്റിനു പോലും നിയമനിര്‍മാണം നടത്താനാവാത്ത കാര്യത്തില്‍ നിയമ സഭ നിയമമുണ്ടാക്കും എന്നാണ് കോണ്‍ഗ്രസിന്റെ വാദം. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കലാണ്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു വിഷയമല്ല. ആരെങ്കിലും അതു വിഷയമാക്കിയാല്‍ ്എല്‍ഡിഎഫ് ഒളിച്ചോടില്ല. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും- കോടിയേരി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളുടെ വിലയിരുത്തലാവും തെരഞ്ഞെടുപ്പെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. എല്‍ഡിഎഫിന്റെ ആത്മവിശ്വാസമാണ അതു കാണിക്കുന്നത്. ഭരണനേട്ടങ്ങള്‍ മുന്‍നിര്‍ത്തി തന്നെയാണ് ഇടതു മുന്നണി ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അതിനൊപ്പം സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ചര്‍ച്ചാ വിഷയമാക്കും.

യുഡിഎഫിന് ചിഹ്നം പോലുമില്ലാത്ത തെരഞ്ഞെടുപ്പാണിത്. രണ്ടിലയും കൊണ്ട് ജോസഫ് പോയി, നേരത്തെ ഒട്ടകവും കൊണ്ടും ജോസഫ് പോയി. ഇനിയിപ്പോ പുലിയാണോ ചിഹ്നമെന്ന് അറിയില്ല-കോടിയേരി പറഞ്ഞു. 

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനാണ് സിപിഎം സംസ്ഥാന സെക്രട്ടറി പാലായില്‍ എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com