ലോക്ക്ഡൗൺ ലംഘിച്ചാൽ പുതിയ നിയമം; നാളെ മുതൽ പ്രാബല്യത്തിലെന്ന്; മുഖ്യമന്ത്രി 

ലോക്ക്ഡൗൺ ലംഘിച്ചാൽ പുതിയ നിയമം; നാളെ മുതൽ പ്രാബല്യത്തിലെന്ന്; മുഖ്യമന്ത്രി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയാൽ പുതിയ നിയമം പ്രയോ​ഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ പാലിക്കുന്നതിലെ കാർക്കശ്യം തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അനാവശ്യമായി പുറത്തിറങ്ങി നടക്കുന്ന ആളുകളെ തിരിച്ചുവിടുകയാണ് ഇതുവരെ ചെയ്തിട്ടുള്ളത്. നാളെ മുതൽ എപിഡമിക് ആക്ട് പ്രകാരമുള്ള കേസെടുക്കാനാണ് ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

22,338 കേസുകൾ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12783 വാഹനങ്ങൾ പിടിച്ചെടുത്തതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

റോഡിലെ പരിശോധനയും നിയന്ത്രണവും കൂടുതൽ ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ തുടരുന്നതിനിടെ റോഡുകളിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മുന്നിലുള്ള അപകടം എല്ലാവരും തിരിച്ചറിയണമെന്നും  മുഖ്യമന്ത്രി ഓർമിപ്പിച്ചിരുന്നു.

നിസാരകാര്യങ്ങള്‍ക്ക്  സത്യവാങ്മൂലം തയാറാക്കി റോഡിലിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അനാവാശ്യമായി റോഡിലിറങ്ങുന്നതിനായി സത്യവാങ്മൂലം നൽകുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. നിസാരകാര്യത്തിന് ‌സത്യവാങ്മൂലമായി നിരത്തിലിറങ്ങിയാല്‍ കേസ് റജസ്റ്റര്‍ ചെയ്യാന്‍  ഡിജിപി നിര്‍ദേശം നൽകിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com