കോവിഡ് ബാധിതനായ പത്തനംതിട്ടയിലെ സിപിഎം നേതാവിന്റെ റൂട്ട് മാപ്പ് പുറത്തുവിടണം; പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം; ആരോപണവുമായി യുഡിഎഫ്

പത്തനംതിട്ട: കോവിഡ് ബാധിതനായ പത്തനംതിട്ടയിലെ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ റൂട്ട് മാപ്പ് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിടാത്തതെന്ന് യുഡിഎഫ് ആരോപിച്ചു.

കുമ്പഴ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ കൂടിയായ 42കാരനായ സിപിഎം നേതാവിന് ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാൾ ജൂലായ് രണ്ടിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഇതിന് തൊട്ടുമുമ്പ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലും ഇയാൾ പങ്കെടുത്തിരുന്നു. അതിനാൽ കൂടുതൽ ആളുകളുമായി സിപിഎം നേതാവ് സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിടാത്തത്തിൽ യുഡിഎഫ് ആക്ഷേപം ഉയർത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com