കോര്‍പ്പറേഷനില്‍ അഞ്ചിടത്ത് എല്‍ഡിഎഫ് മുന്നേറ്റം ; തൃശൂരില്‍ ബിജെപി

തിരുവനന്തപുരത്ത് 16 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യ അര മണിക്കൂറിനിടെ സംസ്ഥാനത്തെ അഞ്ചു കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം കോര്‍പ്പറേഷനുകളിലാണ് ഇടതു മുന്നണി ലീഡ് ചെയ്യുന്നത്.  

തൃശൂര്‍ കോര്‍പ്പറേഷനിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. തിരുവനന്തപുരത്ത് 16 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടു നില്‍ക്കുന്നത്. 

യുഡിഎഫും എന്‍ഡിഎയും നാലിടത്ത് വീതം തിരുവനന്തപുരത്ത് മുന്നിട്ടു നില്‍ക്കുന്നുണ്ട്. കൊച്ചിയില്‍ നാലിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com