കൊല്ലവും കോഴിക്കോടും ചുവപ്പന്‍ തേരോട്ടം ; തൃശൂരും കൊച്ചിയിലും ഇഞ്ചോടിഞ്ച്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രണ്ടു സ്ഥാനാര്‍ത്ഥികള്‍ തോറ്റു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്ലം : തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലം , കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണം ഇടതുമുന്നണി ഏതാണ്ട്. ഉറപ്പിച്ചു. രണ്ടിടത്തും വ്യക്തമായ ലീഡ് നേടിയാണ് എല്‍ഡിഎഫ് മുന്നേറുന്നത്. 

കൊല്ലം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 38 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. എട്ടു സീറ്റിലാണ് യുഡിഎഫ് ലീഡുള്ളത്. 

കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് 35 സീറ്റിലും യുഡിഎഫ് 13 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു. തിരുവനന്തപുരത്ത് എല്‍ഡിഎഫ് 24 ഇടത്തും മുന്നിട്ടു നില്‍ക്കുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രണ്ടു സ്ഥാനാര്‍ത്ഥികള്‍ തോറ്റു. സിപിഎം സ്ഥാനാർത്ഥികളായ പുഷ്പലത, ഒലീന എന്നിവരാണ് തോറ്റത്. 

അതേസമയം കൊച്ചിയിലും തൃശൂരിലും ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് നടക്കുന്നത്. കൊച്ചിയില്‍ എല്‍ഡിഎഫ് 29 ലും യുഡിഎഫ് 31 ലും മുന്നിട്ടു നില്‍ക്കുന്നു. തൃശൂരില്‍ എല്‍ഡിഎഫ് 16, യുഡിഎഫ് 13 എന്‍ഡിഎ അഞ്ച് എന്നിങ്ങനെയാണ് ലീഡ് നില. 

കൊച്ചിയില്‍ നിലവിലെ ഡെപ്യൂട്ടി മേയര്‍ കെ ആര്‍ പ്രേംകുമാര്‍ ( കോണ്‍ഗ്രസ് ) തോറ്റു. യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍ വേണുഗോപാലും തോറ്റിരുന്നു. അതേസമയം എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എം അനില്‍കുമാര്‍ വിജയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com