പിപി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പി പി ദിവ്യയെ മത്സരിപ്പിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു
പിപി ദിവ്യ ചിത്രം ഫെയ്‌സ്ബുക്ക്‌
പിപി ദിവ്യ ചിത്രം ഫെയ്‌സ്ബുക്ക്‌

കണ്ണൂര്‍:  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പി പി ദിവ്യയെ മത്സരിപ്പിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഇ വിജയനാണ്് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. കല്യാശേരി ഡിവിഷനില്‍നിന്നാണ് ദിവ്യ തെരഞ്ഞടുക്കപ്പെട്ടത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ്.

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. പന്ന്യന്നൂര്‍ ഡിവിഷനില്‍നിന്നാണ് ഇ വിജയന്‍ മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ 24സീറ്റില്‍ 23 ഇടങ്ങളിലായിരുന്നു മത്സരം. 16 ഇടത്ത് എല്‍ഡിഎഫും 7 ഇടത്ത് യുഡിഎഫുമാണ് ജയിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com