മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു ; മകൻ ചികിൽസയിൽ

ഗീതാ മോഹന്‍ദാസ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ഇവരുടെ മകന്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു ; മകൻ ചികിൽസയിൽ

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. ഗീതാ മോഹന്‍ദാസ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ഇവരുടെ മകന്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

ഡൽഹിയിലും കോവിഡ് ബാധിച്ച് ഇന്ന് മലയാളി മരിച്ചിരുന്നു. ഡൽഹി രമേഷ് നഗറിൽ താമസിക്കുന്ന ചെങ്ങുന്നൂർ ആല സ്വദേശി ഷാജി ജോണാണ് മരിച്ചത്. ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 24 ദിവസം ചികിത്സയിലായിരുന്ന ഷാജി രോഗം മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ തിരികെ വീട്ടിൽ എത്തി.

കഴിഞ്ഞ ദിവസം വൃക്ക രോഗത്തിന്റെ പരിശോധനക്ക് എത്തിയ  ഷാജിക്ക് വീണ്ടും കോവിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവായി . ഇതോടെ വീണ്ടും ആശുപത്രിയിലാക്കി. ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. ഡൽഹിയിൽ മരിക്കുന്ന പതിമൂന്നാമത്തെ മലയാളിയാണ് ഷാജി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com