തലസ്ഥാനത്ത് ഒരു പൊലീസുകാരന് കൂടി കോവിഡ്; എആർ ക്യാമ്പിൽ രോ​ഗം ബാധിച്ചവരുടെ എണ്ണം മൂന്നായി

തലസ്ഥാനത്ത് ഒരു പൊലീസുകാരന് കൂടി കോവിഡ്; എആർ ക്യാമ്പിൽ രോ​ഗം ബാധിച്ചവരുടെ എണ്ണം മൂന്നായി
തലസ്ഥാനത്ത് ഒരു പൊലീസുകാരന് കൂടി കോവിഡ്; എആർ ക്യാമ്പിൽ രോ​ഗം ബാധിച്ചവരുടെ എണ്ണം മൂന്നായി

തിരുവനന്തപുരം: തലസ്ഥാനത്ത് മറ്റൊരു പൊലീസുകാരനും കൂടി കോവിഡ് സ്ഥിരീകരിച്ചു. ഹൈവേ പട്രോളിങിലുള്ള എസ്ഐക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരം എആർ ക്യാമ്പിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നായി. മൂന്ന് ദിവസം കൊണ്ട് 190 സമ്പർക്ക രോഗികളുണ്ടായ തിരുവനന്തപുരത്ത് അതീവ ഗുരുതരമാണ് സ്ഥിതി. 

ഇന്ന് 95 പേർക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ആകെ മൂന്നൂറിലേറെ രോഗികളാണ് നിലവിലുള്ളത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവർക്ക് രോഗം ബാധിച്ചു. ചീഫ് സെക്രട്ടറിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും മൂന്നൂറിന് മേൽ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് സ്ഥിരീകരിച്ച 339 പേരിൽ 140 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ. സംസ്ഥാനം സമൂഹ വ്യാപനത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com