കോവിഡ് ഭീതിയില്‍ നാട്ടുകാര്‍ മടിച്ചുനിന്നു; നിരീക്ഷണത്തിലിരിക്കേ മരിച്ച 68കാരിയുടെ മൃതദേഹം താഴെയിറക്കാന്‍ പിപിഇ കിറ്റ് ധരിച്ചെത്തി സിപിഎം പ്രവര്‍ത്തകര്‍ 

കുന്നംകുളത്ത് കോവിഡ് നിരീക്ഷണത്തിലിരിക്കെ 68കാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.
കോവിഡ് ഭീതിയില്‍ നാട്ടുകാര്‍ മടിച്ചുനിന്നു; നിരീക്ഷണത്തിലിരിക്കേ മരിച്ച 68കാരിയുടെ മൃതദേഹം താഴെയിറക്കാന്‍ പിപിഇ കിറ്റ് ധരിച്ചെത്തി സിപിഎം പ്രവര്‍ത്തകര്‍ 

തൃശൂര്‍: കുന്നംകുളത്ത് കോവിഡ് നിരീക്ഷണത്തിലിരിക്കെ 68കാരിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കോവിഡ് ഭീതിയില്‍ സ്ത്രീയുടെ മൃതദേഹം താഴെയിറക്കാന്‍ നാട്ടുകാര്‍ മടിച്ചതോടെ സിപിഎം ഇടപെട്ടു. സിപിഎം ലോക്കല്‍ സെക്രട്ടറിമാരുള്‍പ്പെടെ പിപിഇ കിറ്റ് ധരിച്ചെത്തി മൃതദേഹം താഴെയിറക്കി.

അഞ്ഞൂര്‍ റോഡില്‍ തെക്കേപ്പുറത്ത് വീട്ടില്‍ പരേതനായ ശങ്കരന്റെ ഭാര്യ തങ്കയെ (68) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതോടെ തങ്ക നിരീക്ഷണത്തിലായിരുന്നു.പോലീസെത്തി നടപടി തുടങ്ങിയെങ്കിലും മൃതദേഹം താഴെയിറക്കാന്‍ ആരും തയ്യാറായില്ല. ഇതോടെ, സിപിഎം ലോക്കല്‍ സെക്രട്ടറിമാരായ കെ ബി ഷിബു, കെ ബി സനീഷ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയന്റ് സെക്രട്ടറി സി കെ ലിജീഷ്, ഗോകുല്‍ കൃഷ്ണ, പി കെ ഷബീര്‍ എന്നിവര്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

തൃശ്ശൂരില്‍നിന്ന് ഇവര്‍ക്കാവശ്യമായ പിപിഇ കിറ്റുകള്‍ എത്തിച്ചു. രാത്രി എട്ടോടെ മൃതദേഹം താഴെയിറക്കി. മൃതദേഹത്തില്‍ സ്പര്‍ശിക്കാതെ പ്രത്യേക കവര്‍ ശരീരത്തിലൂടെ മുകളിലേക്കു കയറ്റിയാണ് താഴെയിറക്കിയത്. മെഡിക്കല്‍കോളേജ് മോര്‍ച്ചറിയില്‍ മൃതദേഹം എത്തിച്ചശേഷമാണ് ഇവര്‍ മടങ്ങിയത്.

പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തങ്കയുടെ സ്രവം 16ന് പരിശോധനയ്ക്ക് എടുത്തിരുന്നു. ഫലം വന്നശേഷം പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം വിട്ടുനല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com