കോവിഡ് പരിശോധനക്ക് വിസമ്മതിച്ച് ജനങ്ങൾ; കാസർക്കോട് വലിയ ആശങ്ക

കോവിഡ് പരിശോധനക്ക് വിസമ്മതിച്ച് ജനങ്ങൾ; കാസർക്കോട് വലിയ ആശങ്ക
കോവിഡ് പരിശോധനക്ക് വിസമ്മതിച്ച് ജനങ്ങൾ; കാസർക്കോട് വലിയ ആശങ്ക

കാസർകോട്: ആരിക്കാടിയിൽ കോവിഡ് ആൻ്റിജൻ പരിശോധനക്ക് ആളുകൾ സഹകരിക്കുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകരുടെ പരാതി. രണ്ട് പേർ മാത്രമാണ് ഇന്ന് സംഘടിപ്പിച്ച  പരിശോധനയിൽ പങ്കെടുത്തത്. 

ചൊവ്വാഴ്ച 100 പേരെ പരിശോധിച്ചതിൽ 21 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരാണ് പരിശോധനയുമായി സഹകരിക്കാത്തത്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് കുമ്പള ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ പ്രതികരിച്ചു.

ജനങ്ങൾ പരിശോധനയുമായി സഹകരിച്ചില്ലെങ്കിൽ സമൂഹ വ്യാപനത്തിന് സാധ്യതയുണ്ട്. കോവിഡ് ലക്ഷണങ്ങളില്ലെന്നും പരിശോധിക്കേണ്ടെന്നുമാണ് ജനങ്ങളുടെ പ്രതികരണമെന്നും ഹെൽത്ത് സൂപ്പർവൈസർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com