ആരാധനാലയങ്ങളും മാളുകളും തുറന്നത് വിദ​ഗ്ധ സമിതിയുടെ മുന്നറിയിപ്പ് അവ​ഗണിച്ച്

കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുമെന്ന് സംഘം സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു
ആരാധനാലയങ്ങളും മാളുകളും തുറന്നത് വിദ​ഗ്ധ സമിതിയുടെ മുന്നറിയിപ്പ് അവ​ഗണിച്ച്

കൊച്ചി; കോവിഡ് രോ​ഗികളുടെ എണ്ണം വർധിച്ചതിനിടയിലും ആരാധനാലയങ്ങളും മാളുകളും തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് മെഡിക്കൽ വിദഗ്ധ സംഘത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച്. കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുമെന്ന് സംഘം സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ.കെ. ശൈലജയുടെയും സാന്നിധ്യത്തിൽ 5 ന് നടന്ന ഉന്നതതല യോഗത്തിലാണു വിദഗ്ധ സംഘം ഇക്കാര്യം അവതരിപ്പിച്ചത്.

ആരാധനാലയങ്ങളും മാളുകളും തുറന്നു രോഗികളുടെ എണ്ണം വർധിച്ചാൽ കേരളത്തിലെ ആരോഗ്യമേഖല സമ്മർദത്തിലാകുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. ആശുപത്രികൾ രോഗികളെക്കൊണ്ടു നിറഞ്ഞാൽ ഭരണകൂടത്തിനു പകച്ചു നിൽക്കേണ്ടി വരുമെന്നും സമിതി ചെയർമാൻ ബി. ഇക്ബാൽ യോഗത്തെ അറിയിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഭിപ്രായം ശരിയാണെന്നും അഭിപ്രായമുയർന്നെങ്കിലും കേന്ദ്രനിർദേശം നടപ്പാക്കാനായിരുന്നു സർക്കാർ തീരുമാനം.

വൈറസിന്റെ സ്രോതസ്സ് സ്ഥിരീകരിക്കാൻ കഴിയാത്ത രോഗികളുടെ എണ്ണം വർധിച്ചു വരുന്നതിനാൽ സമൂഹവ്യാപനം നടക്കുന്നുവെന്നു കരുതണമെന്നു വിദഗ്ധസമിതി മുഖ്യമന്ത്രിയെ അറിയിച്ചു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയവർ വീടുകളിലെ ക്വാറന്റീൻ ലംഘിച്ചു പുറത്തിറങ്ങുന്നതു വലിയ ഭീഷണിയാണ്. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ രോഗികളാകും. നിയന്ത്രണങ്ങൾ പാലിക്കാതെ ആളുകൾ കൂട്ടംകൂടുന്നതാണു രോഗം ക്രമാതീതമായി വർധിപ്പിച്ചത്. കേരളത്തിലും ഇപ്പോൾ സമാന അവസ്ഥയാണെന്നും സമിതി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com