അതീവ ജാഗ്രതയില്‍ തലസ്ഥാനം, ആറു കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി; ഇന്നലെ സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്ക് രോഗബാധ

ഇന്നലെ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കുന്നു
അതീവ ജാഗ്രതയില്‍ തലസ്ഥാനം, ആറു കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി; ഇന്നലെ സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം:  ഇന്നലെ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ ആറ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന് കീഴില്‍ വരുന്ന ആറ്റുകാല്‍, കുരിയാത്തി, കളിപ്പാന്‍കുളം, മണക്കാട് വാര്‍ഡുകളാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. ഇതിന് പുറമേ തൃക്കണ്ണാപുരം ടാഗോര്‍ റോഡ്, വളളക്കടവ് പുത്തന്‍പാലം എന്നിവയെയും തീവ്രബാധിത പ്രദേശമായി കണ്ട് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചാല, നെടുങ്കാട്, കാലടി, കമലേശ്വരം, അമ്പലത്തറ പ്രദേശത്ത് പ്രത്യേക ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.

തിരുവനന്തപുരത്ത് ഇന്നലെ ഏഴ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുളളവരുടെ എണ്ണം 84 ആയി. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനം അതീവ ജാഗ്രതയിലാണ്. അതേസമയം തൃശൂര്‍ കോര്‍പറേഷനിലെ 24,25,26,27,31,33 ഡിവിഷനുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. ചാവക്കാട് നഗരസഭയെയും ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിനെയും ഒഴിവാക്കിയിട്ടുണ്ട്.

തൃശൂരില്‍ ഇന്നലെ ഏഴുപേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. 126 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്. സമ്പര്‍ക്കത്തിലൂടെ രോഗബാധ കൂടുതലായി കണ്ടുവരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തൃശൂരില്‍ അതീവ ജാഗ്രതയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com