ഭർത്താവിനെ ജാമ്യത്തിലിറക്കാമെന്ന് പറഞ്ഞ് ഹോട്ടലിൽ എത്തിച്ച് പീഡനം, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ലക്ഷങ്ങൾ തട്ടിയ സിപിഎം പ്രവർത്തകനെതിരെ കേസ്

ഭർത്താവിന്റെ കേസ് നടത്തിപ്പിനായി വായ്പയെടുത്ത അഞ്ചു ലക്ഷം രൂപ പ്രതിയെ ഏൽപിച്ചിരുന്നതായും ഇയാൾ ഈ തുക ചില നേതാക്കൾക്ക് കൈമാറിയതായും പരാതിയിലുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട; ബന്ധുവായ യുവതിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ  സിപിഎം പ്രവർത്തകനെതിരെ കേസെടുത്തു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് പരാതി.  പൊലീസ് കേസിൽ അകപ്പെട്ട് ജയിലിൽ ആയ ഭർത്താവിനെ ജ്യാമത്തിലിറക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയുമായിരുന്നു. 

ഒരു വർഷം മുൻപ് ഭർത്താവിനെ കാണാൻ കൊട്ടാരക്കര സബ്ജയിലെത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലിലെത്തിച്ച ശേഷം പ്രതി  പീഡിപ്പിച്ചു. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും പീഡനം തുടരുകയുമായിരുന്നു. ശല്യം തുടർന്നതോടെ ഒരാഴ്ച മുൻപ് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

തുടർന്നാണ് കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. ഭർത്താവിന്റെ കേസ് നടത്തിപ്പിനായി വായ്പയെടുത്ത അഞ്ചു ലക്ഷം രൂപ പ്രതിയെ ഏൽപിച്ചിരുന്നതായും ഇയാൾ ഈ തുക ചില നേതാക്കൾക്ക് കൈമാറിയതായും പരാതിയിലുണ്ട്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതി വനിതാ പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിക്കും ഭാര്യക്കുമെതിരെ കേസെടുത്തതിന് പിന്നാലെ ഇവർ ഒളിലാണ്. 

മാസങ്ങൾക്ക് മുൻപ് പാർട്ടി നേതൃത്വത്തിനിടക്കം പരാതി നല്കിയിട്ടും പ്രതിയെ സംരക്ഷിക്കുന്ന നിലപടാണുണ്ടായതെന്നും ഇതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും ആരോപണമുണ്ട്. അതേസമയം  പാർട്ടി നേതൃത്വത്തിനു യുവതി പരാതി നല്കിയിട്ടില്ലെന്നും വിഷയം ശ്രദ്ധയിൽപ്പെട്ട ഉടർ പ്രതിയെയും പരാതിക്കാരിയെയും പുറത്താക്കിയിരുന്നതായും സിപിഎം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com