ഭാര്യയുടെ വീടിന് സമീപം കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; ചെവിയിലും തലയിലും നെറ്റിയിലും ചോര; ദുരൂഹത

ചെവിയിലും തലയിലും നെറ്റിയിലും ചോര വാർ‌ന്ന നിലയിൽ കാറിന്റെ പിൻസീറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്
ഭാര്യയുടെ വീടിന് സമീപം കാറിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; ചെവിയിലും തലയിലും നെറ്റിയിലും ചോര; ദുരൂഹത

ആലപ്പുഴ; ഭാര്യയുടെ വീടിനു സമീപം യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് പൊഴിക്കര കപ്പൂർ അന്നിക്കര ആന്തൂരവളപ്പിൽ വീട്ടിൽ ഷംസാദിനെ(32)യാണ് ചൊവ്വാഴ്ച രാത്രി വണ്ടാനം കിഴക്ക് വെമ്പാലമുക്കിനു സമീപം മരിച്ച നിലയിൽ കണ്ടത്. ചെവിയിലും തലയിലും നെറ്റിയിലും ചോര വാർ‌ന്ന നിലയിൽ കാറിന്റെ പിൻസീറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പാലക്കാട് പൊഴിക്കരയിൽ സാനിറ്റൈസർ, മാസ്ക് എന്നിവയുടെ മൊത്തക്കച്ചവടക്കാരനായിരുന്ന ഷംസാദ്. നാലു ദിവസം മുൻപ് രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ആലപ്പുഴയിലേക്ക് തിരിച്ചത്. ചൊവ്വാഴ്ച രാവിലെ അമ്പലപ്പുഴയിലേക്ക് പോയ ശേഷം തിരികെ വെമ്പാലമുക്കിലെത്തി കാറിൽ തന്നെ വിശ്രമിച്ചു. രാത്രിയായിട്ടും ഷംസാദ് കാറിൽ നിന്നിറങ്ങാതിരുന്നതിനാൽ വിളിക്കാൻ പോയ ഭാര്യ ഷാഹിറയാണ് ഷംസാദ് അവശ നിലയിൽ കാറിൽ പിൻസീറ്റിൽ കിടക്കുന്നത് കണ്ടത്. ഷാഹിറ ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഷംസാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിവരം അറിഞ്ഞ് ഷംസാദിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പുന്നപ്രയിലെത്തി. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഷംസാദിന്റെ പിതൃസഹോദരൻ അബുബക്കർ‌ പുന്നപ്ര പൊലീസിൽ പരാതി നൽകി. ഷംസാദിനോടൊപ്പം ചൊവ്വാഴ്ച ഉണ്ടായിരുന്ന രണ്ടു യുവാക്കളെ പൊലീസ് വിളിച്ചു വരുത്തി വിശദമായ മൊഴിയെടുത്ത ശേഷം വിട്ടയച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com