താന്‍ മരിച്ചാല്‍ മകള്‍ ഒറ്റയ്ക്ക് ആയിപ്പോകുമോയെന്ന് ഭയം ; അതിരറ്റ സ്‌നേഹം ; ഒമ്പതു വയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊന്ന അമ്മ റിമാന്‍ഡില്‍

മകളോടുള്ള അകമഴിഞ്ഞ സ്‌നേഹം വ്യക്തമാക്കുന്നതായിരുന്നു വാഹിദ നല്‍കിയ മൊഴിയെന്ന് പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍ : താന്‍ മരിച്ചാല്‍ മകള്‍ ഒറ്റയ്ക്ക് ആയിപ്പോകുമോയെന്ന ഭയമാണ്, കണ്ണൂരില്‍ ഒമ്പതു വയസ്സുകാരിയെ കൊലപ്പെടുത്താന്‍ അമ്മയെ പ്രേരിപ്പിച്ചതെന്ന് പൊലീസ്. കേസില്‍ അറസ്റ്റിലായ അമ്മ വാഹിദയെ കോടതി റിമാന്‍ഡ് ചെയ്തു. മകളോടുള്ള അകമഴിഞ്ഞ സ്‌നേഹം വ്യക്തമാക്കുന്നതായിരുന്നു വാഹിദ നല്‍കിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു. 

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വാഹിദ, പ്രമേഹം ഉള്‍പ്പെടെ തന്റെ അസുഖങ്ങളെപ്പറ്റി അമിത ഉത്കണ്ഠ പുലര്‍ത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച രാവിലെയാണ് താളിക്കാവ് കുഴിക്കുന്ന് റോഡിലെ രാജേഷിന്റെ മകള്‍ അവന്തികയെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. 

ഭര്‍ത്താവ് രാജേഷിനെ വീടിന് പുറത്താക്കി വാഹിദ വാതില്‍ അകത്തു നിന്നു പൂട്ടുകയും തുടര്‍ന്ന് മകളുമായി മുറിയ്ക്കകത്തു കയറി വാതില്‍ അടയ്ക്കുകയുമായിരുന്നു. രാജേഷും ബന്ധുക്കളും വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ അവന്തിക കിടപ്പുമുറിയിലെ കട്ടിലില്‍ ബോധമറ്റു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം പയ്യാമ്പലത്തു സംസ്‌കാരം നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com