കോട്ടയം : കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. പാലായില്‍ ജോസ് കെ മാണി മല്‍സരിക്കും. യുഡിഎഫ് വിട്ടു വന്ന കേരള കോണ്‍ഗ്രസിന് 13 സീറ്റുകളാണ് ഇടതുമുന്നണി നല്‍കിയിട്ടുള്ളത്. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയില്‍ പ്രൊഫ. എന്‍ ജയരാജും വീണ്ടും സ്ഥാനാര്‍ത്ഥികളാകും.
മറ്റു മണ്ഡലങ്ങളില്‍ പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഇങ്ങനെയാണ്. പൂഞ്ഞാര്‍ - സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ചങ്ങനാശ്ശേരി - ജോബ് മൈക്കിള്‍, തൊടുപുഴ - പ്രൊഫ.കെ.ഐ ആന്റണി, പെരുമ്പാവൂര്‍ - ബാബു ജോസഫ്, പിറവം - ജില്‍സ് പെരിയപുറം, കുറ്റിയാടി - മുഹമ്മദ് ഇഖ്ബാല്‍, ഇരിക്കൂര്‍ - സജി കുറ്റിയാനിമറ്റം, ചാലക്കുടി - ഡെന്നിസ് ആന്റണി എന്നിങ്ങനെയാണ്.
റാന്നിയിലും കടുത്തുരുത്തിയിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചെറിയ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. റാന്നിയില്‍ എന്‍.എം.രാജു/പ്രമോദ് നാരായണന് എന്നിവരെയും കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ്, സക്കറിയാസ് കുതിരവേലി എന്നിവരെയുമാണ് പരിഗണിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ