30 അടി ഉയരമുള്ള മതില്‍ വീടിന് മുകളിലേക്ക്, 80കാരി ഒന്നരമണിക്കൂര്‍ സ്ലാബിനടിയില്‍; അത്ഭുതകരമായി രക്ഷപ്പെട്ട് ആറംഗ കുടുംബം 

 കനത്തമഴയില്‍ മണ്ണിടിഞ്ഞും വെള്ളംകയറിയും തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം:  കനത്തമഴയില്‍ മണ്ണിടിഞ്ഞും വെള്ളംകയറിയും തിരുവനന്തപുരം ജില്ലയില്‍ വ്യാപക നാശനഷ്ടം. മുടവന്‍മുകളില്‍ വീടിന് മുകളിലേക്ക് 30 അടി ഉയരമുള്ള മതിലിടിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. 

അര്‍ധരാത്രിയാണ് കൂറ്റന്‍ സംരക്ഷണഭിത്തി വീടിനു മുകളിലേക്ക് ചെരിഞ്ഞത്. 22 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ആറംഗ കുടുംബം വീട്ടിലുണ്ടായിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍പ്പെട്ട 80 വയസ്സുള്ള ലീലയെയും മകന്‍ ഉണ്ണികൃഷ്ണനെയും ഫയര്‍ഫോഴ്‌സ് പുറത്തെടുത്തത്.

തിരുവനന്തപുരത്ത് മണ്ണിടിച്ചില്‍

നെടുമങ്ങാട് പനയുട്ടത്ത് പരമേശ്വര പിള്ളയുടെയും വട്ടപ്പാറ കണക്കൊട് സുഭാഷിന്റെയും വീടുകള്‍ മണ്ണിടിഞ്ഞ് തകര്‍ന്നു. തൃക്കണ്ണാപുരത്ത് കരമനയാറ്റില്‍ വെള്ളം ഉയര്‍ന്ന് വീടുകളിലേക്ക് കയറിയതോടെ 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.പേപ്പാറ ഡാമില്‍ വെള്ളം നിറഞ്ഞതോടെ വിതുര പൊടിയക്കാല ആദിവാസി കോളനി ഒറ്റപ്പെട്ടു. നെയ്യാര്‍ കരകവിഞ്ഞതോടെ നെയ്യാറ്റിന്‍കര, കണ്ണന്‍കുഴി, രാമേശ്വരം പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com