രാത്രിയിൽ ഫ്ലാറ്റിൽ തീ പിടിത്തം; പുക ഉയരുന്നത് കണ്ട് താമസക്കാർ ഇറങ്ങിയോടി; ഒഴിവായത് വൻ ദുരന്തം

രാത്രിയിൽ ഫ്ലാറ്റിൽ തീ പിടിത്തം; പുക ഉയരുന്നത് കണ്ട് താമസക്കാർ ഇറങ്ങിയോടി; ഒഴിവായത് വൻ ദുരന്തം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: പുതുപ്പള്ളിത്തെരുവിൽ ഫ്ലാറ്റിൽ തീ പിടിത്തം. പൂളക്കാട് റോഡിലുള്ള മൂന്ന് നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിലാണ് രാത്രി അഗ്നി ബാധയുണ്ടായത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ളതാണു കെട്ടിടം. 

ഫ്ലാറ്റിൽ തീ പടർന്നതോടെ പുക ഉയരുന്നതുകണ്ട് ആളുകൾ ഇറങ്ങിയോടി. നാട്ടുകാർ പ്രദേശത്തെ കൌൺസിലറെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ കൗൺസിലറും വെൽഫെയർ സന്നദ്ധ പ്രവർത്തകരും ചേർന്ന് ഫ്ളാറ്റിലുണ്ടായിരുന്ന ബാക്കി ഉള്ളവരെയും ഒഴിപ്പിക്കുകയും കെഎസ്ഇബി അധികൃതർക്ക് വിവരം നൽകുകയും ചെയ്തു. ഇതോടെ ഈ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. 

വീട്ടുപകരണങ്ങൾ കത്തി നശിച്ചു

തുടർന്ന് അഗ്നി ബാധയുണ്ടായ ഭാഗത്തെ തീയണച്ചു. തീ പടർന്ന ഭാഗത്തെ വൈദ്യുത ഉപകരണങ്ങളും വീട്ടുപകരണങ്ങളും കത്തി നശിച്ചിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥലരെത്തി പരിശോധന നടത്തിയ ശേഷമാണ് താമസക്കാരെ ഫ്ലാറ്റിലേക്ക് തിരിച്ചെത്തിച്ചത്. ആറ് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com