വോട്ടെടുപ്പില്‍ വന്‍ ആവേശം ;സംസ്ഥാനത്ത് മികച്ച പോളിങ്; 30 ശതമാനം കടന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2021 11:42 AM |
Last Updated: 06th April 2021 11:42 AM | A+A A- |

വോട്ടു ചെയ്യാനുള്ള ക്യൂ/ ചിത്രം : ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ മികച്ച പോളിങ്. രാവിലെ 11.15 മണി വരെ 30 ശതമാനത്തിലേറെ പോളിങ്ങ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. കോഴിക്കോട് 31 ശതമാനത്തിലേറെയും, കാസര്‍കോട് 31 ശതമാനത്തിലേറെയും പേര്‍ വോട്ടുരേഖപ്പെടുത്തി.
കണ്ണൂര്‍, പാലക്കാട് ജില്ലയില്‍ 27 ശതമാനത്തിലേറെയും, തൃശൂര്‍, വയനാട് ജില്ലകളില്‍ 26 ശതമാനത്തിലേറെയും പോളിങ് രേഖപ്പെടുത്തിയെന്നാണ് കണക്കുകള്‍. തിരുവനന്തപുരത്ത് 23.6 ശതമാനവും എറണാകുളത്ത് 24. 5 ശതമാനവുമാണ് പോളിങ്ങ്. ആലപ്പുഴയില്‍ 25 ശതമാനത്തിലേറെ പേര്‍ വോട്ടുരേഖപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി മണ്ഡലത്തില്‍ കൂടുതല്‍ പോളിങ് രാമന്‍ തുരുത്ത് ബൂത്തിലാണ്. 39.13%. കുറവ് പോളിങ് 72 A നമ്പര്‍ ബൂത്ത് സെന്റ്.ജോസഫ്.എച്ച്.എസ്. ചുള്ളിക്കല്‍ ആണ്. 9.34 ശതമാനം. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കൂടുതല്‍ പോളിംഗ് 139 എ നമ്പര്‍ ബൂത്തായ ഗവ.യു.പി.എസ്. പള്ളുരുത്തിയിലാണ്. 39.76 ശതമാനം പേര്‍ വോട്ടു ചെയ്തു.
പെരുമ്പാവൂര്‍ 23.80 ശതമാനം, അങ്കമാലി 24.90 ശതമാനം, ആലുവ 25.19 ശതമാനം, കളമശേരി 25.01 ശതമാനം, പറവൂര്‍ 24.85 ശതമാനം, വൈപ്പിന്‍ 24.65 ശതമാനം, കൊച്ചി 22.00 ശതമാനം, തൃപ്പൂണിത്തുറ 25.69 ശതമാനം, എറണാകുളം 22.29 ശതമാനം, തൃക്കാക്കര 23.73 ശതമാനം, കുന്നത്തുനാട് 25.19 ശതമാനം, പിറവം 24.35 ശതമാനം, മുവാറ്റുപുഴ 23.01 ശതമാനം, കോതമംഗലം 24.21 ശതമാനം എന്നിങ്ങനെയാണ് എറണാകുളം ജില്ലയിലെ പോളിങ് നില.