നിങ്ങള്‍ 'മരിച്ചുപോയി', 'വോട്ടു ചെയ്യാനാകില്ലെന്ന്' പോളിങ് ഉദ്യോഗസ്ഥന്‍, ഞെട്ടിത്തരിച്ച് വോട്ടര്‍, പ്രതിഷേധം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th April 2021 01:53 PM |
Last Updated: 06th April 2021 01:53 PM | A+A A- |
അബ്ദുള്‍ ബുഹാരി ബൂത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു / ടെലിവിഷന്‍ ചിത്രം
തൃശൂര്‍ : വോട്ടു ചെയ്യാന്‍ ബൂത്തിലെത്തിയ വൃദ്ധന് വോട്ടു ചെയ്യാന്‍ കഴിഞ്ഞില്ല. രേഖകളില്‍ മരിച്ചുപോയി എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടുചെയ്യുന്നത് തടഞ്ഞത്. ചേലക്കര എസ്എംടി സ്‌കൂളില്‍ 81 ബി ബ്ലോക്കില്‍ വോട്ടു ചെയ്യാനെത്തിയ വയോധികനാണ് ദുരനുഭവം നേരിട്ടത്.
വോട്ടു ചെയ്യാനെത്തിയ അബ്ദുള്‍ ബുഹാരി എന്ന വൃദ്ധനോടാണ്, നിങ്ങള്‍ മരിച്ചുപോയി എന്നാണ് റിപ്പോര്‍ട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അതുകൊണ്ട് വോട്ടു ചെയ്യാന്‍ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഉദ്യോഗസ്ഥരുടെ വാദം കേട്ട് അമ്പരന്ന അബ്ദുള്‍ ബുഹാരി, പോളിങ് ബൂത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ചേലക്കര പഴയന്നൂരില്‍ പനയാംപാടത്ത് മാധവന്‍ എന്ന വയോധികനും വോട്ടു ചെയ്യാനായില്ല.
ബൂത്തില്‍ എത്തിയപ്പോള്‍ ഇയാള്‍ പോസ്റ്റല്‍ വോട്ട് ചെയ്തതായി പ്രിസൈഡിങ് ഓഫീസര്‍ അറിയിച്ചു. എന്നാല്‍ പോസ്റ്റല്‍ വോട്ട് ചെയ്തിട്ടില്ലെന്ന് ഇയാള്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.