ഇടിമിന്നൽ; മലപ്പുറത്തും പാലക്കാടും മൂന്ന് പേർ മരിച്ചു

ഇടിമിന്നൽ; മലപ്പുറത്തും പാലക്കാടും മൂന്ന് പേർ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: ഇടിമിന്നലേറ്റ് മലപ്പുറത്തും പാലക്കാടുമായി മൂന്ന് പേർ മരിച്ചു. പാലക്കാട് കാ‍ഞ്ഞിരപ്പുഴ ഡാമിൽ മീൻ പിടിക്കുന്നതിനിടെ പിച്ചളമുണ്ട് സ്വദേശിയാണ് മരിച്ചത്. തച്ചമ്പാറ പഞ്ചായത്ത് മുൻ അംഗം ഗണേഷ് കുമാറാണ് മരിച്ചത്. 

മലപ്പുറം കുണ്ടുതോടിൽ സ്വർണം അരിക്കാനിറങ്ങിയ ചുങ്കത്തറ സ്വദേശി ദിവാകരനാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ രാമപുരത്താണ് മറ്റൊരു അപകടം. കൊങ്ങുംപാറ അബ്ദുൽ റസാഖിന്റെ മകൻ ഷമീം ആണ് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com