കണ്ണൂര്‍: മട്ടന്നൂരിലെ കാനാട് അമ്മയും കുഞ്ഞും തീ പൊള്ളലേറ്റ് മരിച്ചു. നിമിഷ നിവാസില്‍ നിഷാദിന്റെ ഭാര്യ കെ ജിജിന (24), മകള്‍ അന്‍വിക (4) എന്നിവരാണ് മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയിലാണ് ഇരുവരെയും തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ