എഴുത്തുകാരന്‍ സുകുമാര്‍ കക്കാട് കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം
സുകുമാര്‍ കക്കാട് / ചിത്രം ഫെയ്‌സ്ബുക്ക്‌
സുകുമാര്‍ കക്കാട് / ചിത്രം ഫെയ്‌സ്ബുക്ക്‌

മലപ്പുറം: എഴുത്തുകാരന്‍ സുകുമാര്‍ കക്കാട് കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. 82 വയസായിരുന്നു.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് കക്കാട്ട് 1939 ജൂലൈ 15നാണ് ജനിച്ചത്. അധ്യാപകനായി ഔദ്യോഗിക ജീവിതം നയിച്ച സുകുമാര്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

അകലുന്ന മരുപച്ചകള്‍, മരണചുറ്റ്, ഡൈസ്‌നോണ്‍, കണ്ണുകളില്‍ നക്ഷത്രം വളര്‍ത്തുന്ന പെണ്‍കുട്ടി, കലാപം കനല്‍വിരിച്ച മണ്ണ്, ജ്വാലാമുഖികള്‍, പാട്ടിന്റെ പട്ടുനൂലില്‍, സ്‌നേഹഗോപുരം, സൗഹൃദ ഗന്ധികള്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ പുസ്തകങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com