കോവിഡ് ലോക്ക് : സംസ്ഥാനത്ത് ഏഴു പഞ്ചായത്തുകള്‍ അടച്ചിടും ; 137 മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ വാര്‍ഡുകളും പട്ടികയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th August 2021 09:25 AM  |  

Last Updated: 06th August 2021 09:26 AM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം : കോവിഡ് ലോക്ഡൗണിന്റെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഏഴു പഞ്ചായത്തുകളാണ് അടച്ചിടല്‍ പട്ടികയിലുള്ളത്. രണ്ടു കോര്‍പ്പറേഷനുകളിലും വിവിധ മുനിസിപ്പാലിറ്റികളിലുമായി 137 വാര്‍ഡുകള്‍ അടച്ചിടും. ഇതില്‍ 69 വാര്‍ഡുകളും മലപ്പുറം ജില്ലയിലാണ്. 

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള രോഗനിരക്ക് (ഐപിആര്‍) 10 ല്‍ കൂടുതലുള്ള പഞ്ചായത്തുകള്‍ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായിട്ടാണ് അടച്ചിടുക. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ അതതു വാര്‍ഡുകള്‍ മാത്രമാകും അടയ്ക്കുക. 

തൃശൂര്‍, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലെയും അങ്കമാലി, ആലുവ, പെരുമ്പാവൂര്‍, പറവൂര്‍, മൂവാറ്റുപുഴ, പിറവം, കൂത്താട്ടുകുളം, കളമശ്ശേരി, തൃക്കാക്കര, മരട്, കോതമംഗലം, മുനിസിപ്പാലിറ്റികളിലെയും വാര്‍ഡുകള്‍ അടച്ചിടല്‍ പട്ടികയിലുണ്ട്. 10 മുതല്‍ 38 വരെയാണ് ഇവിടങ്ങളില്‍ ഐപിആര്‍. 

പുതിയ വ്യവസ്ഥകള്‍ അനുസരിച്ച് നാളെ ( ശനിയാഴ്ച) ലോക്ഡൗണ്‍ ഉണ്ടായിരിക്കില്ല. അതേസമയം ഞായറാഴ്ച സമ്പൂര്‍ ലോക്ഡൗണ്‍ ആണ്. ഓഗസ്റ്റ് 15, 22 തീയതികളില്‍ ( ഞായറാഴ്ചകളില്‍) ലോക്ഡൗണ്‍ ഉണ്ടായിരിക്കില്ല.