'ഒരുതരത്തിലും നന്ദി കിട്ടിയില്ല; നവാഗതര്‍ ഇനി ഈ വഴി നടക്കട്ടെ'; പ്രതിഷേധവുമായി ജി സുധാകരന്റെ കവിത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th August 2021 04:55 PM  |  

Last Updated: 08th August 2021 05:02 PM  |   A+A-   |  

G-Sudhakaran

ഫയല്‍ ചിത്രം

 

ആലപ്പുഴ: കവിതയിലൂടെ രാഷ്ട്രീയ മറുപടിയുമായി ജി സുധാകരന്‍. നേട്ടവും കോട്ടവും എന്ന പേരില്‍ എഴുതിയ പുതിയ കവിതയിലാണ് സുധാകരന്റെ പ്രതിഷേധം. ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയാണെന്നും നവാഗതര്‍ക്കായി വഴിമാറുന്നുവെന്ന സൂചനയും ജി സുധാകരന്‍ കവിതയില്‍ പറയുന്നു.  പ്രവര്‍ത്തന വീഴ്ചയില്‍ പാര്‍ട്ടി അന്വേഷണം നേരിടുന്നതിനിടെയാണ് ജി സുധാകരന്റെ കവിതയിലൂടെ മറുപടിയെന്നാണ് വിലിയിരുത്തല്‍.

അമ്പലപ്പഴയിലെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വീഴ്ച പാര്‍ട്ടി അന്വേഷിക്കുന്നതിനിടെയാണ് അതിനുള്ള മറുപടി കവിതയിലൂടെ വ്യംഗ്യമായി നല്‍കുന്നുവെന്നാണ് വരികള്‍ നല്‍കുന്ന സൂചന. കവിതയുടെ മുകുളങ്ങള്‍ തന്നില്‍ ചെറുപ്പം മുതലെ ഉണ്ടായിരുന്നെന്നും എന്നാല്‍ ജീവിതപ്രയാസങ്ങള്‍ക്കിടെ അതിനെ പരിപോഷിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നാണ് കവിതയുടെ ആദ്യഭാഗങ്ങളില്‍ പറയുന്നത്. പിന്നീടാണ് തന്റെ ജീവിതം ഒരുതരത്തിലും നന്ദികിട്ടാത്ത പണികളൊക്കെ ചെയ്ത് മഹിത ജീവിതം സാമൂഹ്യമായതെന്ന് കവിതയില്‍ പറയുന്നു. 

കവിതയുടെ പ്രസക്തവരികള്‍

ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ 
പണികളൊക്കെ നടത്തി ഞാനെന്റെയീ
മഹതി ജീവിതം സാമൂഹ്യമായെന്നു
പറയും സ്‌നേഹിതര്‍ സത്യമതെങ്കിലും
വഴുതി മാറും മഹാനിമിഷങ്ങളില്‍
മഹിത സ്വപ്‌നങ്ങള്‍ മാഞ്ഞു മറഞ്ഞുപോയി
അവകളൊന്നുമേ തിരികെ വരാനില്ല
പുതിയ രൂപത്തില്‍ വന്നെന്നുമാം!