മാസ്‌ക് വെക്കാതെ ഷംസീര്‍ സഭയില്‍ ; വിമര്‍ശിച്ച് സ്പീക്കര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th August 2021 11:07 AM  |  

Last Updated: 09th August 2021 11:07 AM  |   A+A-   |  

shamseer and m b rajesh

എ എന്‍ ഷംസീര്‍, എം ബി രാജേഷ് / ഫയല്‍ ചിത്രം

 

തിരുവനന്തപുരം : നിയമസഭയില്‍ മാസ്‌ക് വെക്കാതെ വന്ന എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് സ്പീക്കറുടെ വിമര്‍ശനം. ഷംസീര്‍ സഭയില്‍ മാസ്‌ക് ഉപേക്ഷിച്ചതായി തോന്നുന്നു എന്ന് സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. സഭയില്‍ പലരും മാസ്‌ക് താടിയിലാണ് വെക്കുന്നതെന്നും സ്പീക്കര്‍ വിമര്‍ശിച്ചു. 

അടിയന്തരപ്രമേയ നോട്ടീസിന് മന്ത്രി മറുപടി പറയുന്നതിനിടെയാണ് സ്പീക്കര്‍ സിപിഎം എംഎല്‍എ ഷംസീറിനെ വിമര്‍ശിച്ചത്. അങ്ങ് തീരെ മാസ്‌ക് ഉപയോഗിക്കുന്നതായി കാണുന്നില്ല എന്ന് സ്പീക്കര്‍ പറഞ്ഞു. 

കുര്‍ക്കോളി മൊയ്തീന്‍ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാരെയും സ്പീക്കര്‍ വിമര്‍ശിച്ചു. പലരും താടിയിലാണ് മാസ്‌ക് വെക്കുന്നതെന്നാണ് സ്പീക്കര്‍ അഭിപ്രായപ്പെട്ടത്. അംഗങ്ങള്‍ മാസ്‌ക് ഉപയോഗിക്കുന്നതില്‍ ജാഗ്രതക്കുറവ് കാണിക്കുന്നുവെന്ന് സ്പീക്കര്‍ മുമ്പും വിമര്‍ശനം ഉന്നയിച്ചിരുന്നു.