പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2021 07:12 PM  |  

Last Updated: 15th August 2021 07:12 PM  |   A+A-   |  

driver  death

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ആനക്കരയ്ക്കടുത്ത കൂടല്ലൂര്‍ കൂട്ടക്കടവ് പുഴയിലാണ് അപകടമുണ്ടായത്. കൂടല്ലൂര്‍ ഇടപ്പറമ്പില്‍ കോമുവിന്റെ മകള്‍ ബേബി ഫെമിനയും ഏഴ് വയസ്സുകാരനായ ഷെരീഫുമാണ് മരിച്ചത്. വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യയാണ് ഫെമിന.

വൈകിട്ട് നാല് മണിയോടെയാണ് സംഭവം. പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട ഷെരീഫിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഫെമിനയും ഒഴുക്കില്‍പ്പെട്ടത്. ഉടന്‍തന്നെ ഇരുവരെയും നാട്ടുകാര്‍ കരയ്‌ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.