മലബാറിലും മാവേലിയിലും ജനറല്‍ കോച്ചുകള്‍; നാലു ട്രെയിനുകളില്‍ കൂടി റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2021 10:05 AM  |  

Last Updated: 23rd December 2021 10:05 AM  |   A+A-   |  

General coaches on four trains

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന നാലു ട്രെയിനുകളില്‍ കൂടി റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചു. മലബാര്‍ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ്, ചെന്നൈ-മംഗലാപുരം മെയില്‍, വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളിലാണ് റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചത്. 

ജനുവരി ഒന്നുമുതലാകും ഇത് നടപ്പില്‍ വരിക. ഇതോടെ ഈ ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റുകാര്‍ക്കും സീസണ്‍ ടിക്കറ്റുകാര്‍ക്കും യാത്ര ചെയ്യാനാകും. പകല്‍ സമയങ്ങളില്‍ ഓടുന്ന ഹ്രസ്വദൂര ട്രെയിനുകളില്‍ റെയില്‍വേ ഇതിനോടകം റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ പുനഃസ്ഥാപിച്ചിരുന്നു.

കേരളത്തിലൂടെ ഓടുന്ന പത്ത് ട്രെയിനുകളിൽ നേരത്തെ തന്നെ റിസർവേഷനില്ലാത്ത കോച്ചുകൾ  ദക്ഷിണ റെയിൽവേ അനുവദിച്ചിരുന്നു. മൊത്തം 18 ട്രെയിനുകളിലാണ് റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചത്.

മംഗളൂരു- കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്, കോയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ്, ഏറനാട് എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ്, പരശുറാം എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലാണ് ജനറൽ കോച്ചുകൾ അനുവദിച്ചിരുന്നത്.