വാട്ട്‌സ്ആപ്പ് കോളുകള്‍ ഇന്നു മുതല്‍ റെക്കോര്‍ഡ് ചെയ്യുമോ? മെസ്സേജുകള്‍ പരിശോധിക്കുമോ?; വിശദീകരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2021 09:23 AM |
Last Updated: 03rd February 2021 09:23 AM | A+A A- |

വാട്‌സ് ആപ്പ് / പ്രതീകാത്മക ചിത്രം
കൊച്ചി; വാട്സ്ആപ്പിലൂടെയുള്ള ഫോൺകോളുകൾ റെക്കോഡ് ചെയ്യപ്പെടുമെന്നത് വ്യാജ പ്രചരണമാണെന്ന് കേരള പൊലീസ്. ഇന്നു മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ എന്നു പറഞ്ഞുകൊണ്ടുള്ള സന്ദേശമാണ് വൈറലായത്. സംശയങ്ങളുമായി നിരവധി പേർ സമീപിച്ചതോടെയാണ് വ്യാജ പ്രചരണമാണെന്ന് പൊലീസ് വ്യക്തമാക്കിയത്. ഫേയ്സ്ബുക്ക് പേജിലൂടെയായിരുന്നു വിശദീകരണം.
എല്ലാ കോളുകളും റെക്കോർഡ് ചെയ്യുമെന്നും മൂന്ന് ടിക്ക് വന്നാൽ മെസേജ് ഗവൺമെന്റ് കണ്ടു എന്നാണ് അർത്ഥമെന്നുമാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്. കൂടാതെ ഗവൺമെന്റിനും പ്രധാനമന്ത്രിക്കും എതിരെ രാഷ്ട്രീയപരമായ വിമർശനങ്ങൾ നടത്തരുതെന്നുമാണ് ഇതിൽ പറയുന്നത്. എന്നാൽ സന്ദേശങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും നടപടിയെടുക്കും എന്നുള്ള പ്രചാരണങ്ങൾ വ്യാജമാണെന്ന് കേന്ദ്രസർക്കാരിന്റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്കിന്റെ അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആശങ്ക വേണ്ടെന്നും കൂട്ടിച്ചേർത്തു.
നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും നടപ്പിലാവുന്ന പുതിയ നിയമങ്ങൾ, Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ്...
Posted by Kerala Police on Monday, February 1, 2021