സിപിഎമ്മിന്റേ്ത് വൈരുധ്യാത്മകത മലക്കം മറിച്ചില്‍ ; ബേബി റോഡുവക്കിലിരുന്ന് പറയുന്നത് കാര്യമാക്കേണ്ടെന്ന് കെ സുരേന്ദ്രന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2021 12:22 PM |
Last Updated: 09th February 2021 12:22 PM | A+A A- |
കെ സുരേന്ദ്രന്‍ / ടെലിവിഷന്‍ ചിത്രം
പത്തനംതിട്ട : ശബരിമല വിഷയത്തില്‍ എം എ ബേബിയുടേത് വൈരുധ്യാത്മക മലക്കം മറിച്ചിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സിപിഎമ്മില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നേതാവാണ് എംഎ ബേബി. ബേബി റോഡ് വക്കത്തിരുന്ന് പറയുന്നത് കാര്യമാക്കേണ്ടതില്ല.
സിപിഎമ്മില്‍ ഒരു പണിയുമില്ലാതെ ഇരിക്കുന്ന എംഎ ബേബിയല്ല ഇത് പറയേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് തെറ്റായിരുന്നു എന്ന് പരസ്യമായി മുഖ്യമന്ത്രി വ്യക്തമാക്കണം.
മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണം. ശബരിമല വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാടും തെറ്റായിപ്പോയെന്ന് പിണറായി വിജയന്‍ വിശ്വാസികളോട് ഏറ്റുപറയണം. എന്നിട്ടു വേണം സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ തീരുമാനം പറയാനെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
സിപിഎം എത്രതവണ മലക്കം മറിഞ്ഞാലും ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് ജനങ്ങളും വിശ്വാസികളും പൊറുക്കാന്‍ തയ്യാറല്ല. ആയിരം ഗംഗയില്‍ മുങ്ങിയാലും സിപിഎമ്മിനോട് പൊറുക്കാന്‍ വിശ്വാസി സമൂഹം തയ്യാറാവില്ല. ശബരിമലയില്‍ കാണിച്ച ക്രൂരതയ്ക്ക് ഒരു മാപ്പും പിണറായി വിജയനോടും കമ്പനിക്കും കിട്ടില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സമനില തെറ്റി എന്തെങ്കിലും പറഞ്ഞതുകൊണ്ട് കാര്യമില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.