മങ്കടയില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചു; മൂന്ന് മരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2021 05:40 PM |
Last Updated: 09th February 2021 05:40 PM | A+A A- |
പ്രതീകാത്മക ചിത്രം
മലപ്പുറം: മങ്കടയില്‍ സ്വകാര്യ ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു.ഗുഡ്‌സ് ഓട്ടോ ഡ്രൈവറും ഒപ്പം യാത്ര ചെയ്തിരുന്ന രണ്ടുപേരുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ഓട്ടോ ബസിനടിയിലേക്ക് കയറിപ്പോയ നിലയിലായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.